തിരുവുത്സവം

ഭക്തജനങ്ങളെ, നൂറ്റാണ്ടുകൾക്കുശേഷം ആദ്യമായി എരമല്ലൂർ പൈങ്ങാകുളം ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ് ഉത്സവം നടത്തുന്നതിന് നിശ്ചയിച്ച വിവരം ഏവരേയും അറിയിക്കുന്നു. 2025 ഏപ്രിൽ 28 (1200 മേടം 15) തിങ്കളാഴ്‌ച വൈകിട്ട് 7.00ന് ക്ഷേത്രം തന്ത്രി ശ്രീ. പുലിയന്നൂർ പ്രസാദ് നാരായണൻ നമ്പൂതിരിനാടിൻ്റെയും മേൽമാന്തി ശ്രീ രാഘവേന്ദ്രൻ എമ്പ്രാന്തിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടത്തി 2025 മെയ് 03 (1200 മേടം 20) ന് തിരുആറാട്ടോടുകൂടി പര്യവസാനിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടക്കുന്ന വിശേഷാൽ പൂജകളിലും തൃക്കൊടിയേറ്റിലും കരനാഥനായ ഭഗവാൻ ശ്രീ പാർത്ഥസാരഥിയുടെ തിരു എഴുന്നള്ളിപ്പിലും എല്ലാ ഭക്ത ജനങ്ങളുടെയും സർവ്വാത്മനായുള്ള സഹായ സഹകരണങ്ങൾ നൽകി ഭഗവാൻ്റെ തിരുവുത്സവം ഭക്ത്യാദരപൂർവ്വം കെങ്കേമമായി കൊണ്ടാടുവാൻ വിനയപുരസരം അഭ്യർത്ഥിക്കുന്നതിനോടൊപ്പം 2025 ഏപ്രിൽ 27 ന് പകൽ 4 മണിക്ക് ഭഗവാൻ്റെ എഴുന്നള്ളത്തിനായി നിർമ്മിച്ച തങ്കരഥം, പുതിയതായി പണി തീർത്ത ആനപ്പന്തൽ എന്നിവയുടെ സമർപ്പണവും ഉണ്ടായിരിക്കുമെന്ന് ഇതിനാൽ അറിയിക്കുന്നു.